ഇന്ന് നാവിക ദിനം | NAVY DAY

Share

1971 ൽ പാകിസ്താനുമായുള്ള യുദ്ധത്തിൽ കറാച്ചി തുറമുഖം ഇന്ത്യൻ കപ്പൽ പട (നാവിക സേന) തകർത്തത് രാജ്യത്തിനു നിർണായക വിജയ നേട്ടം സമ്മാനിച്ചു ഇതിന്റെ വിജയ സ്മരണ ആചരിക്കുകയും ആഘോഷിക്കുകയുമാണ് നാവിക സേന എല്ലാ വർഷവും ഡിസംബർ മാസം 4 ആം തിയതി.


ഈ നേട്ടത്തിന് ഇത് അൻപത്തം വർഷമാണ്. സ്വർണിം വിജയ് വർഷമായി ആഘോഷിക്കപെടുന്നു
ഒപ്പം ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75ആം വാർഷികം അമൃത മഹോത്സാവ് കൂടി ഇതോടൊപ്പം ആഘോഷിക്കപ്പെടുന്നു എന്നത് നാവിക ദിനായതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.


നാവിക ദിനമായ ഇന്ന് രാവിലെ ദക്ഷിണ നാവിക കമ്മാൻഡിൽ പ്രത്യേക ചടങ്ങുകൾ നടന്നു. കൊച്ചി ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ കമാൻഡ് മേധാവി വൈസ് അഡ്മിറൽ ഹംപി ഹോളി രക്തസാക്ഷി മണ്ഡപത്തിൽ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ചു.

രാജ്യത്തിനായി ജീവൻ ത്യജിച്ച സേന അംഗങ്ങൾക്ക് പ്രത്യേക അഭിവാദ്യം നൽകി.വിശേഷ അവസരങ്ങളിൽ യുദ്ധ കപ്പലുകളിൽ അണിയിക്കാറുള്ള വിവിധ കെടി തോരണങ്ങൾ ഉയർത്തി Dressing Overall നടത്തി.