എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും മുൻ എം.എൽ.എ കെ.ബി.ഗണേഷ് കുമാറും തമ്മിൽ വീണ്ടും കൊമ്പുകോർക്കൽ.
എൻ.എസ്.എസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്നും ഏകാധിപതികൾ എവിടെയായാലും തകരുമെന്ന് കെ.ബി.ഗണേഷ് കുമാർ.
ഗണേഷ് കുമാർ എൻ.എസ്.എസിൻ്റെ യോ സർക്കാരിൻ്റെയോ ഭാഗമല്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും.
വി.ഡി. സതീശൻ എൻ.എസ്.എസിനെയോ മറ്റേതെങ്കിലും സമുദായത്തെയോ ആക്ഷേപിച്ചതായി അറിയില്ലെന്നും ഒരു സമുദായത്തെയും അദ്ദേഹം അധിക്ഷേപിക്കുന്നത് താൻ കേട്ടിട്ടില്ലെന്നും ഗണേഷ്കുമാർ.
വി.ഡി. സതീശനെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് സുകുമാരൻ നായർ. ഗണേഷ് സർക്കാരിന്റെയോ എൻ.എസ്.എസിന്റെയോ ഭാഗമല്ല.
മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവർക്ക് തുറന്നുനൽകാറുണ്ട്. ആവശ്യപ്പെടാത്ത സമയത്ത് തുറന്നുവെക്കാൻ കഴിയില്ല. സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാൻ കഴിയില്ലെന്നും സുകുമാരൻ നായർ.
വിരട്ടലിന്റെ ആവശ്യമില്ലെന്നും കുറച്ചുകൂടി സ്നേഹവും ബഹുമാനവും വേണമെന്നും ഗണേഷ്. ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണൽപറ്റിയവരാണ് ഇപ്പോൾ തനിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നതെന്നും എൻ.എസ്:എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ നീതിയുണ്ടോയെന്ന് സമൂഹം പരിശോധിക്കണമെന്നും ഗണേഷ് കുമാർ.