ലോകകപ്പ് ഫുട്ബോളിൻ്റെ ഈ സീസണിലെ ചാമ്പ്യൻ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകം ഒന്നടങ്കം അതിനായി കാത്തിരിക്കുകയാണ്. അർജൻ്റീനയോ അതോ സ്പെയിനോ?
രണ്ടും ഫുട്ബോളിൻ്റെ തലതൊട്ടപ്പൻമാരെന്ന് തെളിയിച്ചവർ. രണ്ട് പേരും കപ്പ് തൂക്കിയവർ. എന്നാൽ ഇക്കുറി ആര് എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
ലോകം ഹൃദയത്തിൽ നിറച്ചിരിക്കുന്ന മെസി അർജൻ്റീനയുടെ സൈന്യത്തെ നയിക്കുമ്പോൾ വെറും പത്തൊൻപതുകാരനായ ലാമിൻ യമാലിയാണ് സ്പെയിനിൻ്റെ പോരാളി. ഈ ചാപ്റ്ററിൽ കാണികളെ ഞെട്ടിച്ച് ഹൃദയത്തിൽ കൂടുകൂട്ടിയവൻ.മത്സരം തീയിൽ തിളക്കുമെന്നതിൽ സംശയമില്ല.
മെസി ഒരു ലോകകപ്പ് കൂടി ഉയർത്തണമെന്ന് പ്രാർത്ഥിച്ച് മെസിക്കായി ആരാധകർ പുഷ്‌പാഞ്ജലിയും ശത്രുസംഹാര പൂജയും നടത്തിയിരിക്കുകയാണ്.
രോഹിണി നക്ഷത്രത്തിലാണ് പൂജ നടത്തിയിരിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് ശത്രുസംഹാര പൂജ നടത്തിയ വീഡിയോ ഇൻസ്റ്റഗ്രാമില്‍ ഒരു യുവാവ് പങ്കുവച്ചത്. അതേസമയം സ്പെയിൻ്റെ വിജയം കൊതിക്കുന്ന ആരാധകരുടെ പ്രാർത്ഥന മനസിലാണ്.