അയ്യായിരം ചിരട്ടയിൽ അനന്തശയനം

Share

തിരുവനന്തപുരം: മുതല, ദിനോസർ, കോഴി, ചിമ്പാൻസി’ തുടങ്ങി എന്ത്‌ ശിൽപ്പമുണ്ടാക്കാനും ഡോ. ചന്തുനായർക്ക്‌ ചിരട്ടമതി.

മനോഹരമായ അമ്പത്തഞ്ചോളം ശിൽപ്പങ്ങളാണ്‌ അദ്ദേഹം ചിരട്ടകൊണ്ട്‌ നിർമിച്ചത്‌. അനന്തശയന ശിൽപ്പമാണ്‌ ഏറ്റവും വലുത്‌. 5000 ചിരട്ടവേണ്ടിവന്നു. കണ്ണും ആഭരണത്തിലെ കല്ലും ഒഴികെ മറ്റെല്ലാത്തിനും ചിരട്ടയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ദിവസവും രണ്ടു മണിക്കൂർ എന്ന കണക്കിൽ ഒന്നരവർഷംകൊണ്ടാണ്‌ അനന്തശയന ശിൽപ്പം നിർമിച്ചത്‌. 

കൈമനം അമൃതനഗർ ചന്ദ്രിമയിൽ ഡോ. ജി എസ്‌ ചന്തുനായർ പങ്കജകസ്‌തൂരി ആയുർവേദ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായിരുന്നു. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലും പ്രവർത്തിച്ചിട്ടുണ്ട്‌. 13 വർഷമായി ചിരട്ടകൊണ്ടുള്ള ശിൽപ്പം നിർമിക്കുന്നു. വീടുതന്നെയാണ്‌ നിർമാണശാലയും. 55ൽ 53 ശിൽപ്പവും യന്ത്രസഹായമില്ലാതെയാണ്‌ നിർമിച്ചത്‌. ചിത്രകലയിലും അദ്ദേഹം മികവ്‌ തെളയിച്ചിട്ടുണ്ട്‌. ഭാര്യ: ഡോ. കെ രമാദേവി. മകൻ: ചിന്തു സി നായർ.