ടാറ്റൂ സുജീഷ് അറസ്റ്റിൽ 

Share

കൊച്ചി: ടാറ്റൂ പീഡന കേസ് പ്രതി  സുജീഷ് അറസ്റ്റിൽ . സുഹൃത്തിനൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കീഴടങ്ങുകയായിരുന്നു.

അഞ്ച് യുവതികളുടെ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് പ്രതി സുജീഷ് കീഴടങ്ങിയത്. ശനിയാഴ്ച രാത്രി തന്നെ അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ ചേരാനല്ലൂർ സ്റ്റേഷനിൽ എത്തിച്ചു.

സുജീഷിനെതിരെ അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലാരിവട്ടം സ്റ്റേഷനില്‍ മൂന്ന് കേസുകളും ചെരാനല്ലൂരില്‍ സ്റ്റേഷനില്‍ രണ്ടെണ്ണവും രജിസ്റ്റര്‍ ചെയ്തു. മീടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സുജീഷിനായി അന്വേഷണം വ്യാപകമാക്കിയിരുന്നു.

സുജീഷിന്‍റെ ഉടമസ്ഥതയിലുളള പാലാരിവട്ടം ആലിന്‍ചുവടിലും ഇടപ്പളളിയിലെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഈ സ്റ്റുഡിയോകളില്‍ വച്ചാണ്  പീഡനത്തിന് ഇരകളായതെന്നാണ് യുവതികളുടെ പരാതി.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് എഫ്ഐആറിൽ  ഉൾപ്പെടുത്തിയിട്ടുള്ളത്. ഇരകളായ യുവതികളുടെ രഹസ്യമൊഴിയും രേഖപെടുത്താൻ ഒരുങ്ങുകയാണ് പൊലീസ്.