യുവാക്കള്‍ മതേതരത്തിന്‍റെ സന്ദേശവാഹകര്‍ ആകണം: സംഷാദ് മരയ്ക്കാര്‍

Share

കല്‍പറ്റ: യുവാക്കള്‍ മതേതരത്വമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോകണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സംഷാദ് മരയ്ക്കാര്‍. ദേശീയ ഏകതാ ദിനാചരണത്തോടനുബന്ധിച്ച് വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച ഏകതാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മതങ്ങള്‍ക്കിടയിലുള്ള ഐക്യം ആണ് ഇന്ത്യയുടെ ശക്തി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് കല്‍പറ്റ എന്‍.എം.എസ്.എം. ഗവണ്‍മെന്‍റ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് നടത്തിയ റാലിയില്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ പ്രജിത്ത് കുമാര്‍ എം.വി., എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. നീരജ വി.എസ്. തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.