മയക്കുമരുന്ന്: ലീഗ് നേതാവ് പിടിയിൽ 

Share

ബാലുശേരി: എംഡിഎംഎയുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ.

യൂത്ത് ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് സൈബർവിങ് കോ ഓർഡിനേറ്റർ കൂരാച്ചുണ്ട് ചാലിടം പഴേരി റിയാസ് (29), പേരാമ്പ്ര മേഞ്ഞാണ്യം കാരക്കുന്നുമ്മൽ സാഹിത്ത് (27), കൂരാച്ചുണ്ട് മലയിൽ ഹാഷിഫ് അലി എന്നിവരെയാണ് ബാലുശേരി എസ്ഐ കെ റഫീക്കും സംഘവും ചേർന്ന് പിടിച്ചത്.  പട്രോളിങ്ങിനിടെ ഞായർ പുലർച്ചെ 1.45 ഓടെ നടുവണ്ണൂർ ടൗണിൽ വച്ച് ഇവർ സഞ്ചരിച്ച കാറിൽനിന്നാണ് 48 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു.

(ചിത്രം: റിയാസ്, സാഹിത്, ഹാഷിഫ് അലി)

Leave a Reply

Your email address will not be published.