മനോരമയ്ക്ക് എതിരെ എ ബി വി പി കോടതിയിലേക്ക് 

Share

കോഴിക്കോട്: കർണ്ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്ത നല്‍കിയതിന് മനോരമയ്ക്കെതിരെ എ.ബി.വി.പി നിയമനടപടിയിലേക്ക്.  ഉടുപ്പിയിലെ പി.യൂ കോളജിലേക്ക് ഹിജാബ് ധരിച്ചുവന്ന വിദ്യാർത്ഥിളെ എ.ബി.വി.പി ക്കാർ തടയാനും അക്രമിക്കാനും ശ്രമിച്ചുവെന്നും ഹിജാബിനെതിരെ എ.ബി.വി.പി സമരം നടത്തിയെന്നും അതിനാലാണ് കോളജ് വികസന സമിതികൾ നിരോധനവുമായി രംഗത്തെത്തിയത് എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനോരമ തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം

“കർണ്ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് തികച്ചും അടിസ്ഥാന രഹിതമായ വാർത്തയാണ് മനോരമ ന്യൂസ് നൽകിയിരിക്കുന്നത്. ഉടുപ്പിയിലെ പി.യൂ കോളേജിലേക്ക് ഹിജാബ് ധരിച്ചുവന്ന വിദ്യാർത്ഥിളെ എ.ബി.വി.പിക്കാർ തടയാനും അക്രമിക്കാനും ശ്രമിച്ചുവെന്നും ഹിജാബിനെതിരെ എ.ബി.വി.പി സമരം നടത്തിയെന്നും അതിനാലാണ് കോളേജ് വികസന സമിതികൾ നിരോധനവുമായി രംഗത്തെത്തിയത് എന്നുമൊക്കെയുള്ള വ്യാജ പ്രചരണങ്ങളാണ് മനോരമ നടത്തുന്നത്. സത്യം മറ്റൊന്നാണെന്നിരിക്കെ മതതീവ്രവാദ ശക്തികൾക്ക് കുടപിടിക്കുന്ന സമീപനമാണ് മനോരമ സ്വീകരിക്കുന്നത്. ഹിജാബ് വിഷയത്തിൽ എ.ബി.വി.പിക്ക് ബന്ധമില്ലന്നും 2018ലെ കേരള ഹൈകോടതി വിധിക്കൊപ്പം നിൽക്കുന്ന എ.ബി.വി.പി ഒരുതരത്തിലും വിദ്യാഭ്യാസത്തിൽ മതം കലത്തുന്നത് അംഗീകരിക്കില്ലന്നും വിവാദത്തിന്റെ തുടക്കത്തിൽതന്നെ വാർത്താ കുറിപ്പിലൂടെ അറിയിച്ചതാണ്. മലയാളത്തിലെ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം എന്ന നിലക്ക് മനോരമയിൽ നിന്നുമുണ്ടാകുന്ന ഇത്തരം സമീപനങ്ങൾ അംഗീകരിക്കാനാവില്ല. മനോരമ തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും”

Leave a Reply

Your email address will not be published.