പൂർണത്രയീശ ക്ഷേത്രത്തിൽ കാൽകഴുകിച്ചൂട്ട് തുടരാം 

Share

കൊ​ച്ചി: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ തൃ​പ്പൂ​ണി​ത്തു​റ പൂ​ര്‍ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ട​ന്നു​വ​ന്ന ആ​ചാ​ര​ച്ച​ട​ങ്ങാ​യ കാ​ല്‍ ക​ഴു​കി​ച്ചൂ​ട്ട് പാ​ര​മ്പ​ര്യ രീ​തി​യി​ൽ തു​ട​ര​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

ഭ​ക്ത​ര്‍ ബ്രാ​ഹ്മ​ണ​രു​ടെ കാ​ല്‍ ക​ഴു​കു​ന്നു എ​ന്ന രീ​തി​യി​ല്‍ ക​ഴി​ഞ്ഞ മാ​സം വ​ന്ന വാ​ര്‍ത്ത​ക​ൾ തീർത്തും തെ​റ്റാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ വ​സ്തു​താ വി​രു​ദ്ധ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന മാ​ധ്യ​മ​ങ്ങ​ളെ ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജസ്റ്റിസ് പി.​ജി. അ​ജി​ത് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ദേ​വ​സ്വം ബെ​ഞ്ച് വി​മ​ർ​ശി​ച്ചു.

അച്ചടി, ദൃശ്യ മാധ്യമങ്ങൾ തെറ്റായതും പരിശോധിച്ചു ബോധ്യപ്പെടാത്തതുമായ വിവരങ്ങൾ പൊതുമധ്യത്തിലേക്കു നൽകുന്നതു ന്യായീകരിക്കാനാവില്ല. കാര്യങ്ങളെപ്പറ്റി വ്യക്തമായി അറിയാൻ കഴിയുന്ന ധാരാളം രേഖകൾ ലഭ്യമാണെന്നിരിക്കെ അതൊന്നും പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ അവാസ്തവമായ വിവരങ്ങൾ ജനങ്ങൾക്കു നൽകുന്നതു ഭൂഷണമല്ല.

ക്ഷേ​ത്രം ത​ന്ത്രി 12 ശാ​ന്തി​മാ​രു​ടെ കാ​ലു​ക​ള്‍ ക​ഴു​കു​ന്ന ച​ട​ങ്ങ് പ​ന്ത്ര​ണ്ടു ന​മ​സ്കാ​ര​മെ​ന്ന ആ​ചാ​ര​മാ​ണെ​ന്നു കോടതിക്കു ബോ​ധ്യ​പ്പെ​ട്ടു. മ​താ​ചാ​ര​ങ്ങ​ള്‍ക്ക് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​മു​ണ്ട്. അ​തി​നു വി​ഘാ​ത​മാ​കു​ന്ന ഒ​ന്നും സ​ർ​ക്കാ​രോ ബോ​ർ​ഡോ ചെ​യ്യ​രു​ത്. ക്ഷേത്രാചാരങ്ങളിൽ ഇടപെടുകയുമരുത്. പ​ന്ത്ര​ണ്ടു​ന​മ​സ്കാ​ര​ത്തെ സ​മാ​രാ​ധ​ന എ​ന്നു പു​ന​ര്‍നാ​മ​ക​ര​ണം ചെ​യ്ത ദേ​വ​സ്വം ബോ​ര്‍ഡ് ന​ട​പ​ടി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍ക്കി​ല്ല- കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ക്ത​രെ​ക്കൊ​ണ്ട് ബ്രാ​ഹ്മ​ണ​രു​ടെ കാ​ലു​ക​ൾ ക​ഴു​കി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത വ​ലി​യ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ, സ​ർ​ക്കാ​രും ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നും ഇ​ട​പെ​ട്ട് ബോ​ർ​ഡി​നു കീ​ഴി​ലെ എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും ഈ ​ച​ട​ങ്ങു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

Leave a Reply

Your email address will not be published.