പുനിത് സാഗർ അഭിയാൻ സൈക്ലോത്തോൺ 30ന് സമാപിക്കും

Share

എൻ.സി.സിയുടെ പുനിത് സാഗർ അഭിയാന്റെ ഭാഗമായി 26ന് വേളി ബീച്ചിൽ നിന്ന് ആരംഭിച്ച 20 പേരടങ്ങുന്ന സംഘത്തിന്റെ സൈക്ലോത്തോൺ 30ന് കോഴിക്കോട് സമാപിക്കും. യാത്രാമധ്യേ കേരളത്തിലെയും ലക്ഷദ്വീപിലേയും വിവിധ എൻ.സി.സി യുണിറ്റുകളിൽ നിന്നുള്ള കേഡറ്റുകളുടെ പങ്കാളിത്തത്തോടെ പത്ത് ബീച്ചുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ബീച്ചുകൾ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ തെരുവ് നാടകങ്ങളും പ്രതിജ്ഞയും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.