പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൾപ്പശി ഉത്സവത്തോടു അനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങ് ആചാരപൂർവ്വം നടന്നു

Share

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൾപ്പശി ഉത്സവത്തോടു അനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങ് ആചാരപൂർവ്വം ഇന്നലെ രാത്രി കിഴക്കേകോട്ട സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ നടന്നു , ശ്രീവേലിക്ക് ശേഷം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും പദ്മനാഭസ്വാമി , തിരുവമ്പാടി കൃഷ്ണൻ, നരസിംഹ മൂർത്തി വിഗ്രഹങ്ങളെ വേട്ട കളത്തിൽ എഴുന്നെള്ളിച്ചു.

രാജ സ്ഥാനീയൻ മൂലം തിരുനാൾ രാമവർമ്മ വേട്ട കളത്തിലേക്ക് പ്രതീകത്മമായി അമ്പ് എയ്തു വേട്ട നടത്തി,ശേഷം വിഗ്രഹങ്ങളെ വടക്കേ നടവഴി തിരികെ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഏഴുന്നെള്ളിചു, രാജ കുടുംബാംഗ ങ്ങളും,നിരവധി ഭക്തരും വേട്ട കാണാൻ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *