ന്‍റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്; ഭാവന തിരിച്ചു വരുന്നു 

Share

കൊച്ചി: അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫിന്‍റെ ‘ന്‍റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മടങ്ങിയെത്തുക. ഭാവനക്കൊപ്പം ഷറഫുദ്ധീനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും.

മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്‌പോസ്റ്റര്‍ പങ്കുവച്ചതിനൊപ്പം താരം ചിത്രത്തിന് ആശംസകൾ ചേർന്നു. 

ബോണ്‍ഹോമി എന്‍റർടെയ്മെന്‍റ്സിന്‍റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. റൊമാന്റിക് കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published.