ണ്ടുവരി ഗതാഗതത്തിന് അനുയോജ്യo; മലപ്പുറം എടപ്പാൾ മേൽപ്പാലം തുറന്നു

Share

പൊതുമരാമത്ത് വകപ്പിൻ്റെ പ്രവർത്തികൾ വേഗത്തിലാക്കാൻ എല്ലാ നിയോജക മണ്ഡലങ്ങളിലും, മേൽനോട്ട സമിതികൾക്ക് രൂപം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് .

മലപ്പുറം എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികളെല്ലാം, സുതാര്യമായി ജനങ്ങളിലെത്തിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

ദേശീയപാത 66 ൻ്റെ വികസനം അതിവേഗത്തിലാക്കും.

മാന്യമായ നഷ്ട പരിഹാരം നൽകി ഭൂമി ഏറ്റെടുത്തു കൊണ്ടിരിക്കുകയാണെന്നും, മന്ത്രി വ്യക്തമാക്കി.

രണ്ടുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ, 259 മീറ്റർ നീളത്തിലാണ് മേൽപാലം നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.