ഓട്ടോ-ടാക്‌സി ചാർജ് വർധന: സംഘടനകളുമായി 29ന് ചർച്ച

Share

ഓട്ടോ-ടാക്‌സി ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു 29ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ ചർച്ച നടത്തും. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ചാർജ് വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം.

Leave a Reply

Your email address will not be published.