ഉറങ്ങിക്കിടന്ന നാല് പേരെ പിതാവ് തീ കൊളുത്തിക്കൊന്നു

Share

ഇടുക്കി: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പിതാവ് തീ കൊളുത്തിക്കൊന്നു. തൊടുപുഴയ്ക്ക് അടുത്ത് ചീനിക്കുഴിയിലാണ് സംഭവം. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ചീനിക്കുഴി സ്വദേശി ഹമീദാണ് (79) നാലു പേരെ തീ കൊളുത്തി കൊലപ്പെടുത്തിയത്.

ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം നടന്നത്. സ്വത്ത് വിഷയത്തിൽ കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ അണയ്ക്കാതിരിക്കാൻ ഹമീദ് വീട്ടിലെ വാട്ടര്‍ കണക്ഷന്‍ ഓഫ് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൂട്ടക്കൊല ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published.