കെഎസ്എഫ്ഇ-യിൽ അവസരം: അവസാന തീയതി ജൂൺ 29

Share

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (KSFE)- യിൽ പ്യൂൺ/ വാച്ച്മാൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ കെഎസ്എഫ്ഇ-യിൽ 97 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 29 ആണ്.

18നും 50 നും ഇടയിൽ പ്രായമുള്ള ( 1973 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ) കെഎസ്എഫ്ഇയിലെ പാർട്ട് ടൈം ജീവനക്കാർക്കാണ് ഈ അവസരം. ഉദ്യോഗാർത്ഥികൾ ആറാം ക്ലാസ് വിജയിച്ചവരോ അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവരോ ആയിരിക്കണം. കൂടാതെ അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ മേൽപ്പറഞ്ഞ സ്ഥാപനത്തിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം നിർബന്ധമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 24500 രൂപ മുതൽ 42900 വരെയാണ് മാസം ശമ്പളം. കൂടാതെ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് തസ്തിക സംബന്ധിച്ച നോട്ടിഫിക്കേഷൻ പരിശോധിക്കുക: