ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവ്

Share

ഇടുക്കി: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ. ടി. വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 11.00 മണിക്ക് കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862233250

ഔദ്യോഗിക വെബ്സൈറ്റ് www.gecidukki.a-c.in.