വനിതശിശു വികസന വകുപ്പിനു കീഴിൽ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക നിയമനം

Share

ജില്ലാ വനിതശിശു വികസന വകുപ്പിനു കീഴിൽ കോട്ടയം ജില്ലാ പോഷൺ അഭിയാൻ-ഡിസ്ട്രിക്ട് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. മാനേജ്മെന്റ്/ സോഷ്യൽ സയൻസ്/ ന്യൂട്രിഷ്യൻ എന്നിവയിൽ ബിരുദം/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉള്ളവർക്കും കപ്പാസിറ്റി ബിൽഡിംഗ് വിത്ത് സൂപ്പർവൈസറി സ്‌കില്ലിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.

പ്രാദേശികഭാഷയിൽ ഉള്ള പ്രാവീണ്യം, ഇംഗ്ലീഷ് ഭാഷ, കമ്പ്യൂട്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള നൈപുണ്യം, ടീമായി ജോലി ചെയ്യുന്നതിനും ജോലിയുടെ ഭാഗമായി നിരന്തരം യാത്രകൾ ചെയ്യുന്നതിനുമുള്ള താല്പര്യവും ഉണ്ടായിരിക്കണം. അപേക്ഷകന്റെ പ്രായ പരിധി 18 നും 35നും .(2023 ജൂൺ ഒന്നിന് ) ഇടയിലായിരിക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 15 നകം പേര് രജിസ്റ്റർ ചെയ്യണം.