സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം

Share

സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് തുടങ്ങുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 20ന് രാവിലെ 11 മുതൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം www.kscsa.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ രജിസ്ട്രേഷൻ ഫീസ് 200 രൂപയടച്ച് രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്:

തിരുവനന്തപുരം- 8281098863, 8281098862, 8281098861, 0471-2313065, 2311654.

എറണാകുളം (ആലുവ) – 8281098873.