കേരള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

കേരള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. രണ്ട് ഘട്ടമായുള്ള എഴുത്തു പരീക്ഷയും അതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫിസിക്കൽ ടെസ്റ്റും ഉണ്ടാകും.

18 മുതൽ 26 വയസ്സ് വരെയാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വരുന്നത്. 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

പ്ലസ് ടു അതല്ലെങ്കിൽ തത്തുല്യമായ വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20 ആണ്.

ഔദ്യോഗിക വെബ്‌സൈറ്റ് : www.keralapsc.thulasi.in