എറണാകുളം ജില്ലയിൽ പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം

Share

എറണാകുളം: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം നടത്തുന്നു. 2024 മാർച്ച് 31 വരെയാണ് കരാർ. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (DCP)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് യോഗ്യതയുള്ളവർക്കാണ് ഈ അവസരം.

അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. ടൂവീലര്‍ ലൈസന്‍സും സ്വന്തമായി ടൂവീലറും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. പ്രായപരിധി 2023 ജനുവരി 1 ന് 18 വയസ് പൂർത്തിയാവുകയും 30 വയസ് കവിയാനും പാടില്ല. പ്രായത്തിൽ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ് ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.