സിവിൽ എഞ്ചിനീയർ ആർക്കിടെക്ചർമാർക്ക് അവസരം: ചീഫ് പ്ലാനർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം

Share

തിരുവനന്തപുരം: ഹൗസിംഗ് ഡിപ്പാർട്ട്മെന്റിന്റെ (ഹൗസിംഗ് കമ്മീഷണറുടെ ഓഫീസ്) ടെക്നിക്കൽ സെല്ലിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള പൊതുമരാമത്ത്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളിലെ യോഗ്യരായ ഉദ്യോഗസ്ഥർക്കും നഗരാസൂത്രണ വകുപ്പിലെ സീനിയർ ടൗൺ പ്ലാനർമാർക്കും, സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവീസ് യോഗ്യതയുളളവർക്കും അപേക്ഷിക്കാം.

സിവിൽ എഞ്ചിനീയറിംഗിലോ ആർക്കിടെക്ചറിലോ ബിരുദം. നഗര, രാജ്യ ആസൂത്രണത്തിലുള്ള ബിരുദാനന്തര ബിരുദം അല്ലെകിൽ പിജി ഡിപ്ലോമ. അഡ്മിനിസ്‌ട്രേഷനിലോ ഹ്യൂമൻ റിസോഴ്‌സിലോ എംബിഎ. പൊതുമരാമത്ത് വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റിൽ സീനിയർ ടൗൺ പ്ലാനർ അല്ലെങ്കിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസർ അല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സൂപ്രണ്ടിംഗ് എഞ്ചിനീയർ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം. പദ്ധതി രൂപരേഖ തയാറാക്കൽ, നിർവഹണം, നിയന്ത്രണം, ആസൂത്രണം എന്നിവയിലെ പരിചയം എന്നിവയാണ് യോഗ്യതകൾ.

അപേക്ഷിക്കുന്നവർ ബയോഡേറ്റ, എൻ ഒ സി, എന്നിവ ജൂൺ 31 ന് മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ്, അനെക്‌സ് 2, ഗവ. സെക്രട്ടറിയേറ്റ് തിരുവനന്തപുരം എന്ന വിലാസത്തിലോ housingdeptsect@gmail.com എന്ന ഇമെയിലിലോ അയയ്ക്കണം.