പ്രധാന പി എസ് സി അറിയിപ്പുകൾ

Share

ഡയറി എക്സ്റ്റൻഷൻ ഓഫീസർ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ക്ഷീര വികസന വകുപ്പിന് കീഴിലെ ഡയറി എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ കേരള പി എസ് സി നടത്തിയ കാറ്റഗറി നമ്പർ 008/ 2021 എന്ന പരീക്ഷയുടെ ഷോർട് ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 62 ഉദ്യോഗാർത്ഥികളും സപ്ലിമെന്ററി ലിസ്റ്റിൽ 68 ഉദ്യോഗാർത്ഥികളും ഭിന്നശേഷി വിഭാഗത്തിൽ ഒരു ഉദ്യോഗാർത്ഥിയുമാണ് ഉൾപെട്ടിട്ടുള്ളത്. 2021 ജനുവരി 8 ന് നടത്തപ്പെട്ട പരീക്ഷയിൽ 58 മാർക്കിന് മുകളിൽ നേടിയവരാണ് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളത്.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 ( എറണാകുളം) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എറണാകുളം ജില്ലക്ക് കീഴിലെ ഒഴിവുകളുടെ അടിസ്ഥാനത്തിൽ നടത്തപ്പെട്ട കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 ( എറണാകുളം) എന്ന പരീക്ഷയുടെ (കാറ്റഗറി നമ്പർ 277 / 2018) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 94 ഉദ്യോഗാർത്ഥികളും സപ്ലിമെന്ററി ലിസ്റ്റിൽ 22 ഉദ്യോഗാർത്ഥികളും, പിന്നാക്ക വിഭാഗത്തിൽ 12 ഉദ്യോഗാർത്ഥികളും, മുസ്ലീം വിഭാഗത്തിൽ 19 ഉദ്യോഗാർത്ഥികളും,ലാറ്റിൻ കാത്തോലിക് എ ഐ , ഒ ബി സി ,വിശ്വകർമ്മ വിഭാഗത്തിൽ 5 ഉദ്യോഗാർത്ഥികൾ വീതവും, എസ് ഐ യു സി നാടാർ വിഭാഗത്തിൽ 3 ഉദ്യോഗാർത്ഥികളും, ധീവര വിഭാഗത്തിൽ 5 ഉദ്യോഗാർത്ഥികളും , ഹിന്ദു നാടാർ വിഭാഗത്തിൽ 2 ഉദ്യോഗാർത്ഥിയുമാണ് ഉൾപെട്ടിട്ടുള്ളത്.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 ( പാലക്കാട്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പാലക്കാട് ജില്ലക്ക് കീഴിലെ ഒഴിവുകളുടെ അടിസ്ഥാനത്തിൽ നടത്തപ്പെട്ട കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 ( പാലക്കാട് ) എന്ന പരീക്ഷയുടെ (കാറ്റഗറി നമ്പർ 277 / 2018) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 65 ഉദ്യോഗാർത്ഥികളും സപ്ലിമെന്ററി ലിസ്റ്റിൽ 15 ഉദ്യോഗാർത്ഥികളും, പിന്നാക്ക വിഭാഗത്തിൽ 10 ഉദ്യോഗാർത്ഥികളും, മുസ്ലീം വിഭാഗത്തിൽ 13 ഉദ്യോഗാർത്ഥികളും, ഒ ബി സി ,വിശ്വകർമ്മ വിഭാഗത്തിൽ 5 ഉദ്യോഗാർത്ഥികൾ വീതവും, എസ് ഐ യു സി നാടാർ വിഭാഗത്തിൽ 1 ഉദ്യോഗാർത്ഥിയും, ധീവര വിഭാഗത്തിൽ 2 ഉദ്യോഗാർത്ഥിയുമാണ് ഉൾപെട്ടിട്ടുള്ളത്.

മെയിൻ ലിസ്റ്റ് സംബന്ധിച്ച് സംശയങ്ങൾക്കും മറ്റ് സേവനങ്ങൾക്കും പി എസ് സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.