ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

തിരുവനന്തപുരം: ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

ഫിസിക്കൽ ഉൾപ്പെടെയുള്ള എല്ലാ സെലക്ഷൻ ഘട്ടങ്ങളും കഴിഞ്ഞിട്ടാണ് നിങ്ങൾക്ക് ജോലി ലഭിക്കുക. പ്ലസ് ടു അല്ലങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടാവേണ്ടതാണ്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ലഭിക്കും. മതിയായ സ്കൂൾ വിദ്യാഭ്യാസത്തിന് പുറമേ അപേക്ഷകർ ശാരീരിക യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.

18 മുതൽ 26 വയസ്സ് വരെയാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വരുന്നത്. 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക .

ഔദ്യോഗിക വെബ്‌സൈറ്റ്: www.kpsc.thulasi.in