വീണയെ വീണ്ടും ചോദ്യം ചെയ്തു

Share

സി.എം.ആർ.എൽ -എക്സാലോജിക് മാസപ്പടി കേസിൽ വീണ വിജയൻ ഇ.ഡി ക്ക് മുന്നിൽ ഹാജരായി

രാവിലെ കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസിലെത്തിയ വീണയെ മണിക്കൂറോളം ചോദ്യം ചെയ്തു.
ജൂൺ 17ന് ശേഷം ഇത് രണ്ടാമത്തെ ചോദ്യം ചെയ്യലാണ്.

ജൂൺ 29 തിങ്കളാഴ്ച ഹാജരാകാൻ ആയിരുന്നു ഇ.ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നത്.

എസ്.എഫ്.ഐ.ഒ യുടെ 134 രേഖകൾ
ഇന്നലെ ഇ.ഡിക്ക് കിട്ടിയതുകൊണ്ട് ചോദ്യം ചെയ്യൽ നേരത്തെയാക്കുകയായിരുന്നു.

വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് സി.എം.ആർ.എൽ 2.78 കോടി രൂപ നൽകിയത് സേവനം നൽകാതെയാണെന്നാണ് കേസ്.