ഉറങ്ങാത്ത രാവിനെ ഞെട്ടിച്ച് അർജൻ്റീന ഫൈനലിൽ

Share

[ അർജൻ്റീന – 2 ]

[ ഇംഗ്ലണ്ട്- 1 ]

ഹോ-വല്ലാത്തൊരവസ്ഥയിലായിരുന്നു അർജൻ്റീനയുടെ ചങ്കുകൾ. പലരുടെയും ബി.പി കുടി. ചിലരുടെ നെഞ്ചിടിച്ചു. ഇംഗ്ലണ്ട് കുതിച്ച് ആദ്യ ഗോൾ വലയിൽ തറച്ചപ്പോൾ പ്രേമികളുടെ ഉള്ളിലാണ് ഇടി തീ പോലെ ആ ഗോൾ വീണത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ട് ആദ്യഗോൾ കൊണ്ട് കുലുക്കിയപ്പോൾ തിരിച്ചടിക്കായി അർജൻ്റീനൻ കണ്ണുകൾ ശ്വാസമടക്കി കാത്തിരുന്നു. കളിയുടെ അവസാന നിമിഷം വരെ പ്രേമികളെ മുൾമുനയിൽ നിർത്തിയാണ് അർജൻ്റീന ഹീറോയായത്.

85-ാം മിനിറ്റില്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ ഫൈനൽ എൻടിയിലേക്ക് ഇരുകാലുകളും വച്ചതോടെ ഫുട്ബോൾ ലോകം ആർത്തിരമ്പി.

തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിലായിരുന്നു. പിന്നെയൊരു മിന്നലിലൂടെ രണ്ട് ഗോൾ തിരിച്ചടിച്ച് അർജന്റീന ഞെട്ടിച്ചു.

രണ്ട് ടീമുകളും പ്രതിരോധ നിര തീർത്ത് കളിച്ച ആദ്യ പകുതിയിൽ തുല്യശക്തികളായിരുന്നു.

രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ആദ്യ ഗോളടിച്ചപ്പോൾ ലോകം തന്നെ ഞെട്ടി. കളി എങ്ങോട്ടെന്നായി ചിന്ത. ഇംഗ്ലണ്ട് തളയ്ക്കുമോ എന്നായി.

വലതുവോങ്കി നിന്നുള്ള മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലയിൽ വീണത് തിരിച്ചടിക്കാൻ അർജൻ്റീന നിന്ന് പൊരുതിയപ്പോൾ തടയിട്ടു കൊണ്ട് ഇംഗ്ലണ്ട് പ്രതിരോധമതിൽ സൃഷ്ടിച്ചു.

ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കണ്ടത്.

സ്‌ട്രൈക്കറായി കളിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌ൻ അടക്കം പ്രതിരോധത്തിലേക്കിറങ്ങി. അർജന്റീനയുടെ ഗോൾ എന്നുറപ്പിച്ച രണ്ട് അവസരങ്ങൾ ജോർദാൻ പിക്ക്‌ഫോർഡ് രക്ഷപ്പെടുത്തിയതും അർജന്റീനയുടെ തലയ്ക്കേറ്റ അടിയായി.

കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന ഗോളടിച്ചതോടെ ഒപ്പത്തിനൊപ്പമായി.

പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകൾ പായിച്ചുകൊണ്ടിരുന്ന എൻസോയുടെ ഗോളിന് തൊട്ടുമുൻപുള്ള ഷോട്ട് ജോർദാൻ പിക്ക്‌ഫോർഡ് തട്ടി മാറ്റിയെങ്കിലും മെസി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ ഗോളാക്കി.

കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയുടെ രണ്ടാംഗോൾ നേടി. അങ്ങനെ ഫിനിഷ്. അർജൻ്റീന ഫൈനലിൽ.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജൻ്റീനയും സ്പെയിനും തമ്മിലാണ് മൽപ്പിടുത്തം.ആർക്കാണ് കരുത്ത് കൂടുതൽ.ആരാണ് മല്ലൻമാർ.പറയാനാവില്ല. കറുത്ത കുതിരകളായ ഫ്രാൻസിനെ പിടിച്ച് കെട്ടിയാണ് സ്പെയിൻ അർജൻ്റീനയെ നേരിടാൻ വരുന്നത്. അർജൻ്റീനയാകട്ടെ വിജയത്തിനപ്പുറം മറ്റൊന്നില്ല എന്ന സന്ദേശം പകരുന്നവരും. അപ്പോൾ എങ്ങനെയിരിക്കും ഫൈനൽ.പൊളിക്കും മച്ചാനെ പൊളിക്കും.

Leave a Reply

Your email address will not be published. Required fields are marked *