പണമെറിഞ്ഞ് സീറ്റ് പിടിച്ചെടുക്കുന്ന ബി.ജെ.പിക്ക് പണം ഒരു പ്രശ്നമേയല്ല. കേന്ദ്രത്തിൽ നിന്ന് പണം ഒഴുകിയെത്തും. വിജയമാണ് പ്രശ്നം. അതിനായി കേന്ദ്രം ഒഴുക്കിയ പണം ചിലർ മുക്കി. ജയിക്കാത്ത മണ്ഡലങ്ങളിൽ പണമൊഴുക്കിയിട്ട് എന്ത് കാര്യം? നിർമ്മിതബുദ്ധി ഉപയോഗിച്ചവർ കീശയിലൊതുക്കി. പക്ഷേ, പിടി വീഴുമെന്ന് കരുതിയില്ല.
പിടി വീണത് മാത്രമല്ല. അയ്യയ്യേ നാണക്കേട്. ബി.ജെ.പി നേതൃത്വം തല കുമ്പിടുകയാണ്. ഫണ്ട് തട്ടിയവർ ഇനിയുമുണ്ടെന്നാണ് വിലയിരുത്തൽ.ഇതിനായി സമഗ്ര അന്വേഷണം വേണമെന്ന് കാട്ടി ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഇതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിൽ നിന്നും സൗജന്യമായി എത്തിച്ച കൊടിതോരണങ്ങൾ ഉൾപ്പെടെ മറിച്ചു വിറ്റു വെന്നത് മറ്റൊരു ആരോപണം.
വിവിധ ജില്ലകളിൽ ഫണ്ട് വെട്ടിച്ചിട്ടും പാർട്ടി നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് ആരോപം.
സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ വിദേശത്ത് നിന്നെത്തിയശേഷം ഫണ്ട് തട്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
കേന്ദ്രം ഫ്രീയായി നൽകിയ കൊടി, തോരണങ്ങൾ വൻ തുകക്ക് താഴേ തട്ടിലേക്ക് മറിച്ചുവിറ്റു. ഇഷ്ടമുള്ള സ്വകാര്യകമ്പനികളിൽ നിന്ന് തുക കൂട്ടി കൊടിയടിച്ച് തയ്യാറാക്കി കമ്മീഷൻ കൈപ്പറ്റി. തലസ്ഥാനത്തെ വൻകിട ഹോട്ടലിൽ കൂട്ടത്തോടെ മുറി ബുക്ക് ചെയ്ത് ഫണ്ട് തട്ടി എന്നടക്കമാണ് പുറത്തുവന്നുകൊണ്ടിരുക്കുന്നത്. ഇതിനേക്കാൾ അപ്പുറത്ത് പണം ഒതുക്കി എന്ന ആരോപണം അതിശക്തവും.
തിരഞ്ഞെടുപ്പെന്ന് കേട്ടാൽ ബി.ജെ.പിക്ക് നാവിൽ വെള്ളമൂറും.കോളടിച്ചെന്നർത്ഥം.