ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി

Share

തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി കൗണ്‍സിലർ ആർ. സുഗതന്റെ ജാമ്യപേക്ഷ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി തള്ളി.

രണ്ട് കേസുകളിലാണ് ജാമ്യം നിഷേധിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദിച്ച കേസിലുമാണ് ജാമ്യം നിഷേധിച്ചത്.

സുഗതനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സുഗതൻ വിയ്യൂര്‍ സെൻട്രൽ ജയിലിലാണ്.

വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറായ സുഗതനെ കൗണ്‍സിലില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

സുഗതനെതിരെയുള്ള കേസുകള്‍ പൊലീസിന്റെ വ്യാജസൃഷ്ടിയെന്നാണ് ബി.ജെ.പി നിലപാട്.