കയർ ഉത്പ്പന്നങ്ങളുടെ വിപണനം വിപുലപ്പെടുത്താൻ ഓണത്തിന് സർക്കാർ ഓഫീസുകളിലും വീടുകളിലും ഒരു കയർ ഉത്പ്പന്നം എന്ന പദ്ധതി നടപ്പിലാക്കാൻ കയർ വകുപ്പ് ലക്ഷ്യമിടുന്നു.
കയർ വകുപ്പിന്റെ ഓണം മാർക്കറ്റിംഗ് കാമ്പയിൻ. കയർ തൊഴിലാളികൾക്കും കയർ വ്യവസായത്തിനും വലിയ പിന്തുണ കൊടുക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
- ഓണം വിപണി പിടിക്കുക. ഓണക്കാലത്ത് വീടുകളിൽ വാങ്ങുന്ന അലങ്കാര സാധനങ്ങൾ, പൂക്കളം, സമ്മാനങ്ങൾ എന്നിവ കയർ ഉത്പന്നം ആക്കുക
2.തൊഴിലാളികൾക്ക് ആശ്വാസം ഓഫ്-സീസണിൽ പോലും ജോലി നൽകാൻ
- കേരള കയർ ബ്രാൻഡ് പ്രമോഷൻ ഓണം വഴി കയർ ഉത്പന്നങ്ങളെ ഓരോ വീട്ടിലും എത്തിക്കുക. വീടിന്റെ മുന്നിൽ ഓണപൂക്കളം ഇടാനുള്ള പശ്ചാത്തലം
ബാഗ്, പേഴ്സ്, സമ്മാന കിറ്റ്
ഓണസദ്യ വിളമ്പാനുള്ള പാത്രം
ഓണപ്പൂക്കൾ വയ്ക്കാൻ എല്ലാത്തിനുമൊരു കയർ ടച്ച്.
കയർഫെഡ് ആൻ്റ് കയർ കോർപ്പറേഷൻ ഷോറൂമുകൾ, ഓണം മേളകൾ എന്നിവയിലൂടെ സബ്സിഡിയോടെ വിൽപ്പന നടത്തും.
എല്ലാ സർക്കാർ ഓഫീസിലും സ്കൂളിലും ഒരു കയർ ഉത്പന്നം നിർബന്ധം.
ബാങ്ക്, കെ.എസ്.ആർ.ടി.സി, ആശുപത്രികൾ എന്നിവിടങ്ങളിൽ കയർ മാറ്റുകൾ വിരിക്കും.
700 പഞ്ചായത്തുകളിൽ ഓണ വിപണി കയർ സ്റ്റാൾ നടത്തും.
കേരളത്തിൽ 3.5 ലക്ഷം പേർ നേരിട്ടും അല്ലാതെയും കയർ മേഖലയെ ആശ്രയിക്കുന്നു. ഇതിൽ 80% ഉം സ്ത്രീകളാണ്.
ഓണം കാലത്ത് മാത്രം 200-300 കോടി വിറ്റുവരവ് ലക്ഷ്യമിടുന്നു.
ഒരു വീട്, ഒരു കയർ ഉത്പന്നം എന്നത് കയർ വകുപ്പിന്റെ 1310 കോടി 5 വർഷ പദ്ധതിയുടെ ഭാഗം കൂടിയാണ്.