പി.എഫിൽ നിന്ന് 75 ശതമാനം പിൻവലിക്കാം

Share

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇ.പി.എഫ്‌.ഒ വൻ ഇളവുകള്‍ പ്രഖ്യാപിച്ചു.

പുതിയ ഇളവ് പ്രകാരം അക്കൗണ്ടിലെ ആകെ തുകയുടെ 75% വരെ തൊഴിലാളികള്‍ക്ക് ഏത് ആവശ്യത്തിനും പിൻവലിക്കാം.

ഇ.പി.എഫ്‌.ഒ സെൻട്രല്‍ ബോർഡ് ഓഫ് ട്രസ്റ്റീസാണ് ഇതിന് അംഗീകാരം നല്‍കിയത്. എംപ്ലോയീസ് പെൻഷൻ പദ്ധതി നിയമങ്ങള്‍ സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തതിനൊപ്പമാണ് പുതിയ ഇളവുകളും പ്രാബല്യത്തില്‍ വന്നത്.

പി.എഫ് അക്കൗണ്ടില്‍ നിന്ന് എത്ര തുക പിൻവലിച്ചാലും, വിരമിക്കുന്ന കാലയളവിലേക്ക് ആകെ തുകയുടെ 25% അക്കൗണ്ടില്‍ നിർബന്ധമായും ബാക്കി ഉണ്ടാവണം. തൊഴിലാളിയുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവും ചേരുന്ന ആകെ തുകയുടെ അടിസ്ഥാനത്തിലായിരിക്കും 25 ശതമാനം കണക്കാക്കുക. ബാക്കി വരുന്ന 75 ശതമാനം തുക സ്വന്തം ഇഷ്ടപ്രകാരം ഏതാവശ്യത്തിനും ഉപയോഗിക്കാം.

12 മാസം സർവീസ് ഉള്ളവർക്കും പിൻവലിക്കാം. വിദ്യാഭ്യാസ ആവശ്യത്തിന് 10 തവണ വരെ പിൻവലിക്കാം. നിലവിൽ 3 തവണയായിരുന്നു. വർഷം തവണ വരെ പിൻവലിക്കാം. നിലവിൽ രണ്ട് തവണയാണ്. നിലവിൽ പിൻവലിക്കുന്നതിന് കാരണം പറയണമായിരുന്നു. ഇനി അതുവേണ്ട. തൊഴിലുടമയുടെ അംഗീകാരവും വേണ്ട.
ഫോം പൂരിപ്പിച്ചാണ് അപേക്ഷ നൽകിയിരുന്നെങ്കിൽ ഇനി ഡിജിറ്റൽ വഴി അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *