കൃഷി വിപ്ലവത്തിന് സ്കൂളുകൾ ഒരുങ്ങുന്നു

Share

കൃഷിയോട് മുഖം തിരിച്ച് നിൽക്കുന്ന പുതിയതലമുറയെ കൃഷിയുടെ തുമ്പിയും വിളക്കളുമാക്കാൻ പുതിയൊരു ആശയ വിപ്ലവത്തിന് കൃഷിവകുപ്പ് സ്കൂൾ മുറ്റങ്ങളിൽ വിത്തെറിയുന്നു.

പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ സ്കൂളുകളിൽ ‘ഫാം ക്ലബ്ബും കൃഷിപാഠ’ വുമാണ് ഒരുക്കുന്നത്.

ഫാം ക്ലബിലൂടെ കുട്ടികളെ കൃഷിയിൽ താത്പര്യമുള്ളവരാക്കി മാറ്റി സ്കൂൾ മുറ്റവും വീട് അങ്കണവും കൃഷിയിടങ്ങളാക്കി മാറ്റാനാണ് കൃഷിമന്ത്രി ടി.സിദ്ധിഖ് ലക്ഷ്യമിടുന്നത്.

ഹൈടെക് ആപ്പും സ്മാർട്ട് ഫാമും ഇതിനായി തയ്യാറാക്കും. ഇതിലുടെ കൃഷിയുടെ മഹിമ കൂട്ടുകയാണ് ലക്ഷ്യം.

യുവാക്കൾക്ക് കൃഷി ഒരുക്കുന്നതിനായി 3 ശതമാനം വായ്പ, സബ്സിഡി എന്നിവയ്ക്കാെപ്പം വിപണി സൗകര്യവും ഒരുക്കും.

അദ്ധ്യാപകർക്കാണ് സ്കൂൾ കൃഷിഫാം ക്ലബ്ബിൻ്റെ ചുമതല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം ഉണ്ടാകും. കൃഷിഭവനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സാങ്കേതിക സഹായവും പരിശീലനവും നൽകും.

സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടം, മട്ടുപ്പാവ് കൃഷി, ഗ്രോബാഗ് കൃഷി, ജൈവകൃഷി, പയർ കൃഷി എന്നിവയാണ് നടത്തുക.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന കൃഷിരീതികളാണ് ഉദ്ദേശിക്കുന്നത്.

വിളവെടുക്കുന്ന പച്ചക്കറി സ്കൂൾ പച്ചക്കറി ചന്തകൾ നടത്തി വിൽക്കാം.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫാം ക്ലബ്ബ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും.

18 വയസ് കഴിഞ്ഞവർക്ക് ഭാവിയിൽ കിസാൻക്രെഡിറ്റ് കാർഡും നൽകും.

കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നത്.

സ്കൂളുകൾ കൃഷിഭവൻ വഴി ക്ലബ് രജിസ്റ്റർ ചെയ്യണം. എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

2500 സ്കൂളുകൾക്ക് 10,000 രൂപ വീതം നൽകും.

ഒരു ക്ലബ്ബ് തുടങ്ങാൻ 20-25 കുട്ടികൾ വേണം.

ഒരോ ജില്ലയിലെയും സ്കൂൾ തിരിച്ചുള്ള ലിസ്റ്റ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *