ഹ്യുണ്ടേ എസ്യുവി

Share

ഹ്യുണ്ടേയുടെ ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവി വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും. നാച്ചുറലി അസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനോടെയാവും വാഹനം ആദ്യം വിപണിയിലെത്തുക. വൈകാതെ സിഎന്‍ജി പതിപ്പും എത്തുമെന്നാണ് സൂചന. അതേസമയം ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവിയില്‍ ഡീസല്‍, ഹൈബ്രിഡ് ഓപ്ഷനുകളുണ്ടാവില്ല. ഇന്ത്യന്‍ വിപണിയിലെ അണ്ടര്‍ബോഡി സിഎന്‍ജി കിറ്റുമായെത്തുന്ന ഏക എസ്യുവിയായ മാരുതി വിക്ടോറിസിനെ നേരിടാനാണ് ഹ്യുണ്ടേയ് ബയോണ്‍ എസ്യുവിയുമായി എത്തുന്നത്. ഹ്യുണ്ടേയ് ക്രേറ്റയില്‍ നിലവിലുള്ള 1.5 ലീറ്റര്‍ നാച്ചുറലി അസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാവും ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവിയിലും നല്‍കുക. 6 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. വൈകാതെ വിപണിയിലെത്തുന്ന സിഎന്‍ജി പതിപ്പിലും ഇതേ 1.5 ലീറ്റര്‍ എന്‍ജിന്‍ തന്നെയാവും ഉണ്ടാവുക. വാഹനത്തിന്റെ അടിഭാഗത്തായിരിക്കും സിഎന്‍ജി ടാങ്കും സിപെയര്‍ വീലും എന്നതാവും പ്രധാന സവിശേഷത.

Leave a Reply

Your email address will not be published. Required fields are marked *