വിശ്വനാഥ് ആൻ്റ് സൺസ്

Share

സൂര്യയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്.

വെഡിംഗ് സോങ് എന്ന പേരില്‍ പുറത്ത് വന്ന ഗാനത്തിന്റെ പ്രധാന ആകര്‍ഷണം, ഇത് ആലപിച്ചിരിക്കുന്നത് നായകനായ സൂര്യ തന്നെയാണ്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ യുവതാരം കെന്‍ കരുണാസ് ആണ് വെഡ്ഡിങ് സോങ്ങിന് വരികള്‍ രചിച്ചത്. സൂര്യ, മമിത എന്നിവരുടെ തകര്‍പ്പന്‍ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്.

ജി.വി. പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. അതീവരസകരമായി, ഏറെ കളര്‍ഫുള്‍ ആയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.