നിഷ്-ൽ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

Share

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇൻഫർമേഷൻ ആൻഡ് റിസേർച്ച് ഓഫീസർ, റിസേർച്ച് അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ലീഗൽ അസിസ്റ്റൻറ്, സ്പീച്ച് ‌ലാംഗ്വേജ്‌ പതോളജിസ്റ്റ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ഈ തസ്‌തികകളിൽ ജൂലൈ ആദ്യവാരം വാക്ക്-ഇൻ-ഇന്റർവ്യു നടത്തും.

നിഷ്-കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ, ക്ലിനിക്കൽ സൂപ്പർവൈസർ എന്നീ ഒഴിവുകളിലേയ്ക്കും, നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജിയിലെ വിവിധ ഒഴിവുകളിലേയ്ക്കും അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്റർവ്യൂ തീയതികൾ, തസ്തികകൾ, തുടങ്ങിയ വിശദവിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക.