ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിൽ ഒഴിവുകൾ: അഭിമുഖം ജൂലൈ 15 ന്

Share
    സംസ്ഥാന തലത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് എൻ.ജി.ഒ യുടെ സഹകരണത്തോടെ എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന ക്രൈസിസ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെന്റർ കോർഡിനേറ്റർ തസ്തികയിൽ ഒരു ഒഴിവും കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിൽ മൂന്ന് ഒഴിവും ഉണ്ട്. ഒരു വർഷത്തേക്കായിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 15 ന് 5 മണിക്ക് മുൻപായി എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷ നൽകേണ്ട മേൽവിലാസം : ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഗ്രൗണ്ട് ഫ്ലോർ, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030. 

ഇമെയിൽ : dsjoekm001@gmail.com.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2425377.