ശബരിമല തീര്‍ഥാടനത്തിന് പൂര്‍ണരൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കും: ജില്ലാ കളക്ടര്‍

Share

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് പൂര്‍ണരൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. ശബരിമലയിൽ കൂടുതൽ തീർത്ഥാടകരെ പ്രതീക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ തീർത്ഥാടകർക്ക് വേണ്ട എല്ലാ ക്രമീകരങ്ങളും ചെയ്യുമെന്ന് കളക്ടർ കൂട്ടിച്ചർത്തു.

കാനനപാത ശുചീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും നിലയ്ക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ എല്ലാ ടോയ്ലറ്റ് കോംപ്ലക്സുകളും തുറന്നു പ്രവർത്തിക്കുകയും ചെയ്യും. ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ആംബുലന്‍സിന്റെയും വിന്യാസം, മരുന്നു സംഭരണം തുടങ്ങിയ പ്രവര്‍ത്തനം ഇതിനോടകം ആരംഭിച്ചു. കൊതുകു നശീകരണത്തിനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും മുന്‍കരുതല്‍ സ്വീകരിക്കുമെന്നും പാമ്പുകടി ഭീക്ഷണിയുള്ളതിനാൽ ആന്റി വെനം ആശുപത്രികളില്‍ ലഭ്യമാക്കുകയും ചെയ്യും.

വാട്ടര്‍ അതോറിറ്റി തീര്‍ഥാടകര്‍ക്കുള്ള കുടിവെള്ളം ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ കൂടുതൽ ഷവര്‍ യൂണിറ്റുകളും സ്ഥാപിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ബി എസ് എന്‍ എല്‍ കവറേജ് ഉറപ്പാക്കുന്നതിനൊപ്പം ബ്രോഡ്ബാന്‍ഡ്, സിം കാര്‍ഡ് സേവനങ്ങളും ലഭ്യമാക്കും. ശബരിമല പരിസരത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണമായി നിരോധിച്ചിരിക്കുന്നുവെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ എക്സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കും