എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപ്രതിയിലെ ഗൈനക്കോളജി വിഭാഗത്തിലേയ്ക്ക് സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിലവിൽ റിപ്പോർട്ട് ചെയ്‌ത ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുക. അപേക്ഷകർക്കുള്ള യോഗ്യത MBBS.MS(O&G),DGO.DNB in concerned discipline/TC Registration. പ്രതിമാസം 70,000 രൂപയാണ് ശമ്പളം. ആറുമാസ കാലയളവിലേക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വയസ്സ്. യോഗ്യത. പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 2 (ബുധന്‍) എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10:30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484-2754000