“വിജയാമൃതം” ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാർഡ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

ആലപ്പുഴ: പഠനത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡ് നല്‍കുന്ന വിജയാമൃതം പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെയാണ് ഈ അവാർഡിന് പരിഗണിക്കുന്നത്.

ഡിഗ്രി/തത്തുല്യ കോഴ്‌സുകളില്‍ ആര്‍ട്ട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനം മാര്‍ക്കും പി.ജി/പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനത്തിലധികവും മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2022-23 അധ്യയന വര്‍ഷത്തെ മാര്‍ക്കാണ് പരിഗണിക്കുക. അപേക്ഷകര്‍ ആദ്യ അവസരത്തില്‍ തന്നെ പരീക്ഷകള്‍ വിജയിച്ചിരിക്കണം.

അർഹതപ്പെട്ടവർ സുനീതി പോര്‍ട്ടല്‍ (suneethi.sjd.kerala.gov.in) വഴി ഓണ്‍ലൈനായാണ് അപേകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾക്കുള്ള അവസാന തീയതി ഓഗസ്റ്റ് 31.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2253870.