സ്‌കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് സർട്ടിഫിക്കറ്റ് കോഴ്‌സ്: 7 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

Share

സ്‌കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് സർട്ടിഫിക്കറ്റ് കോഴ്‌സ് പഠിക്കാൻ അവസരമൊരുക്കി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജ്. 7 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 5 ദിവസങ്ങളിലായി നടത്തുന്ന റോബോട്ടിക്‌സ് ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്‌സ് ഏപ്രിൽ 15 തിങ്കളാഴ്ച്ച ആരംഭിക്കും. ഈ കോഴ്‌സിൽ ചേരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഓഫീസുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് : 0471-2349232, 9895874407

വെബ്‌സൈറ്റ്: http://lbt.ac.in

Ad 4