കേരള പി എസ് സി: LD ക്ലർക്ക് അപേക്ഷ തീയതി ജനുവരി 5 വരെ നീട്ടി

Share

കേരള പി എസ് സി നിശ്ചയിച്ചിട്ടുള്ള കാറ്റഗറി നമ്പർ 494/ 23 മുതൽ 519/23 വരെയുള്ള തസ്‌തികളിൽ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 3 ൽ നിന്ന് ജനുവരി 5 ലേക്ക് മാറ്റി. അപേക്ഷകൾ സമർപ്പിക്കുന്ന സമയത്തെ സാങ്കേതിക തകരാർ കണക്കിലെടുത്താണ് കേരള പി എസ് സി അപേക്ഷ സമയം നീട്ടിയത്. പ്രസ്തുത തസ്‌തികകളിൽ ജനുവരി 5 വെള്ളിയാഴ്ച്ച രാത്രി 12 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ലക്ഷകണക്കിന് ഉദ്യോഗാര്ഥികൾ സ്വപ്‌നം കാണുന്ന എൽ ഡി ക്ലർക്ക് , ലാസ്‌റ് ഗ്രേഡ് തുടങ്ങി നിരവശി തസ്തികകളാണ് നിലവിൽ കേരള പി എസ് സി പുറപ്പെടുവിച്ചിട്ടുള്ളത്. ഈ തസ്‌തികകളിൽ പത്താം ക്ലാസ് പാസായ ആർക്കും അപേക്ഷിക്കാം. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. പിന്നാക്ക വിഭാഗക്കാർക്ക് ചട്ടങ്ങൾ പ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: www.keralapsc.thulasi.in