തലസ്ഥാനത്ത് നിരവധി ഒഴിവുകൾ

Share

ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി) ഒഴിവ്
ശ്രീകാര്യം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിലവിലുള്ള ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ഐ.ടി.ഐ കാര്‍പെന്ററിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2590079, 9400006462.

ട്രേഡ്‌സ്മാന്‍ (സിവില്‍) ഒഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (സിവില്‍) തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. റ്റി.എച്ച്.എസ്.എല്‍.സി/ ഐ.റ്റി.ഐ/ വി.എച്ച്.എസ്.സിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് ജൂണ്‍ 27ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.cpt.ac.in) ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04712360391.

സ്പോർട്സ് സ്കൂളുകളിൽ താത്കാലിക ഒഴിവുകൾ

കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, വാർഡൻ കം ട്യൂട്ടർ, കെയർടേക്കർ, ധോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിലിലേക്കോ അയയ്ക്കാം. ജൂൺ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2326644.

പൈനാവ് മോഡൽ പോളിയിൽ ഗസ്റ്റ് ലക്ചർ ഒഴിവ്

IHRDയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചർ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ജൂൺ 19നും ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ജൂൺ 20 നും ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ജൂൺ 22 നുമാണ് ഇന്റർവ്യൂ. അതാത് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം ഉണ്ടായിരിക്കണം. അതാത് ദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232246, 8547005084, 9744157188.