എറണാകുളം അങ്കണവാടിയിൽ ഹെല്‍പ്പര്‍ ഒഴിവ്: വനിതകൾക്ക് അപേക്ഷിക്കാം

Share

ഉദയംപേരൂര്‍: ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെ ഒഴിവുള്ള തസ്തികകളില്‍ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുളള വനിതകൾക്കാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കുക. അപേക്ഷകര്‍ 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 3 വര്‍ഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് ഒരു വര്‍ഷത്തിന് ഒന്ന് എന്ന നിലയില്‍ പരമാവധി 3 വര്‍ഷത്തെ വയസിളവുണ്ട്. അപേക്ഷകള്‍ ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണല്‍, പഴയ പഞ്ചായത്ത് കാര്യാലയം തിരുവാങ്കുളം 682305 എന്ന വിലാസത്തില്‍ ജൂലൈ 31 വൈകിട്ട് 5 വരെ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 9188959730.