ഡയറക്റ്റ് മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് മാർഗരേഖ ഉടൻ: ജി.ആർ. അനിൽ

Share

തിരുവനന്തപുരം: ഉപഭോക്താക്കൾക്കും കമ്പനികൾക്കും തൊഴിലാളികൾക്കും സർക്കാരിനും പ്രയോജനപ്പെടുന്ന വിധത്തിൽ ഡയറക്റ്റ് സെല്ലിങ് മേഖലയെ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ . സംസ്ഥാന ഡയറക്റ്റ് മാർക്കറ്റിങ് മാർഗരേഖാ രൂപീകരണവുമായി ബന്ധപ്പെട്ട പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡയറക്റ്റ് മാർക്കറ്റിങ് രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായി കേരളം മാറുകയാണെന്ന് മന്ത്രി പറഞ്ഞു. പിരമിഡ് മാതൃകയിലും മറ്റുമുള്ള അനധികൃത രീതികളും ഡയറക്റ്റ് മാർക്കറ്റിങ്ങിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും തടയുകയും ഈ രംഗത്തെ നല്ല മാതൃകകൾ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് മാർഗരേഖാ രൂപീകരണത്തിന്റെ ലക്ഷ്യം.