സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനം: ആദ്യം അപേക്ഷിക്കുന്ന 40 പേർക്ക് പ്രവേശനം

Share

സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന വൊക്കേഷണൽ ഗൈഡൻസ് ശാക്തീകരണം പദ്ധതി പ്രകാരം സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനത്തിന് ഉദ്യോഗാർത്ഥികൾക്ക് അവസരം.എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം എന്നീ നാലു ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് പരിശീലനം ലഭിക്കുക.

ഈ പദ്ധതി പ്രകാരം ആദ്യം അപേക്ഷിക്കുന്ന 40 പേർക്ക് 30 ദിവസത്തെ സൗജന്യ പരിശീലനം ലഭിക്കും. ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റ വാട്ട്സ്ആപ്പ് നമ്പർ സഹിതം ജനുവരി 8 ന് തീയതിക്ക് rpeeekm.emp.lbr@kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.