തിരുവനന്തപുരം ജില്ല പരിധിയിൽ താമസിക്കുന്ന 12 വയസ്സിൽ താഴെയുള്ള ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി സ്നേഹധാര പദ്ധതി

Share

തിരുവനന്തപുരം ജില്ല പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്ന 12 വയസ്സിൽ താഴെയുള്ള ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി സ്നേഹധാര പദ്ധതി നടപ്പിലാക്കുന്നു. കുട്ടികളിലെ ശാരീരിക മാനസിക സ്വഭാവ പഠന വൈകല്യങ്ങൾക് ശാസ്ത്രീയമായ ആയുർവേദ ചികിത്സയോടൊപ്പം അനുബന്ധ ചികിത്സകളായ physiotherapy, speech therapy, behavioural therapy എന്നിവ തികച്ചും സൗജന്യമായി നൽകുന്ന പദ്ധതിയാണ് “സ്നേഹധാര”.

cerebral palsy, Autism spectrum disorders, ADHD, പഠന വൈകല്യങ്ങൾ തുടങ്ങിയ ശാരീരിക മാനസിക വളർച്ചാവൈകല്യങ്ങൾക്ക് ഔഷധങ്ങളും പഞ്ചകർമ ചികിത്സയും ഉൾപ്പെടെ ശാസ്ത്രീയമായ ആയുർവേദ ചികിത്സ നൽകുന്നതിന് വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനങ്ങൾ, ശാരീരിക വൈകല്യങ്ങൾക്ക് physiotherapist ന്റെ സേവനങ്ങൾ, സംഭാഷണ വൈകല്യങ്ങൾക്കും ഭാഷാ പഠനത്തിനും speech therapist ന്റെ സേവനങ്ങൾ, മാനസിക സ്വഭാവ വൈകല്യങ്ങൾക്ക് behavioural therapist ന്റെ സേവനം തുടങ്ങിയവയാണ് ഈ പദ്ധതി വഴി ലഭിക്കുക.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സ വകുപ്പിന്റെ കീഴിൽ ഗവണ്മെന്റ് ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സേവനങ്ങൾ പൂജപ്പുര ഗവണ്മെന്റ് ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വർക്കല ഗവണ്മെന്റ് ജില്ല ആയുർവേദ ആശുപത്രി, പാറശ്ശാല ഗവണ്മെന്റ് ആയുർവേദ ആശുപത്രി, പാലോട് ഗവണ്മെന്റ് ആയുർവേദ ആശുപത്രി, കിഴുവിലംഗവണ്മെന്റ് ആയുർവേദ ആശുപത്രി, എന്നിവിടങ്ങളിലാണ് ഈ സേവനങ്ങൾ ലഭ്യമാകുക. .