ലാബ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം

Share

പാലക്കാട്: കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്സി എലിസ ലാബോട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനത്തിന് അപേക്ഷിക്കാം. ബി.എസ്.സി എം.എല്‍.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയില്‍ എലിസ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്കാണ് ഈ അവസരം. നിയമിതരാവുന്നവർക്ക് പ്രതിമാസ 20,000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ 11 ന് കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിൽ എത്തിച്ചേരണം

കൂടുതൽ വിവരങ്ങൾക്ക്: 0491-2520626