കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പരിശീലനം

Share

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കാണ് ഈ അവസരം.

2024 ജൂണിൽ ആരംഭിക്കുന്ന 10 മാസത്തെ കോഴ്സിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20 ആണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അപേക്ഷയോടൊപ്പം ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. കോഴ്സിന്റെ ഫീസ് 20,000 രൂപയും (18 ശതമാനം ജി.എസ്.ടി+പുറമേ), കോഷൻ ഡെപ്പോസിറ്റ് 2,000 രൂപയുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471-2479966, 0471-2309012,

വെബ്‌സൈറ്റ്: www.kile.kerala.gov.in.

Ad 3