ചീഫ് പ്ലാനർ (ഹൗസിംഗ്) ഡെപ്യൂട്ടേഷൻ കരാർ നിയമനം: അപേക്ഷകൾക്കുള്ള അവസാന തീയതി ജൂലൈ 31

Share

തിരുവനന്തപുരം: ഭവന നിർമാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തികയിൽ കരാർ നിയമനം. മതിയായ യോഗ്യതയുള്ള സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്കാണ് ഈ അവസരം. സിവിൽ എഞ്ചിനീയറിംഗ്/ആർക്കിടെക്ച്ചറിൽ ഡിഗ്രി. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പി ഡബ്ല്യു ഡി വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായി രണ്ട് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള പ്രവർത്തി പരിചയം അല്ലെങ്കിൽ സർക്കാർ എഞ്ചിനീയറിംഗ് കോളജിൽ പ്രൊഫസർ ആയുള്ള ജോലി പരിചയം അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് തസ്തികകളിലെ ജോലി പരിചയം. നഗര /പ്രാദേശിക ആസൂത്രണ രംഗത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ.

അപേക്ഷകരുടെ ബയോഡേറ്റയും എൻ.ഒ.സിയും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഓൺലൈനായി housingdeptsect@gmail.com എന്ന ഇ-മെയിൽ വഴിയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾക്കുള്ള അവസാന തീയതി ജൂലൈ 31.