പഠിതാക്കൾക്ക് സൗജന്യ സിവിൽ സർവീസ്, നീറ്റ്/കീം പരീക്ഷ പരിശീലനം

Share

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരിശീലനം

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനം. പഠിതാക്കൾ 60% മാർക്കോടെ ബിരുദം വിജയിച്ചവരായിരിക്കണം. കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്കാണ് ഈ അവസരം പ്രയോജനപ്പെടുത്താനാവുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിവിൽ സർവീസ് അക്കാഡമി മുഖേനയാണ് പരിശീലനം നൽകുന്നത്. അക്കാഡമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോമും മറ്റ് വിവരങ്ങളും മത്സ്യഭവൻ ഓഫീസിൽ ലഭ്യമാണ്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 18ന് മുൻപായി അപേക്ഷ മത്സ്യഭവൻ ഓഫീസിൽ സമർപ്പിക്കണം.

പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ നീറ്റ്/കീം പരീക്ഷ പരിശീലനം

പട്ടികവർഗ വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്നതിന് സൗജന്യ പരിശീലനം. ഒരു വർഷം ദൈർഘ്യമുള്ളതാണ് പരിശീലന പരിപാടിയിൽ താമസ, ഭക്ഷണ സൗകര്യങ്ങളും സൗജന്യമാണ്. പ്ലസ് ടു പരീക്ഷയിൽ സയൻസ്, കണക്ക് വിഷയങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു സർട്ടിഫിക്കറ്റിന്റെ പകർപ്പ്, 2023ലെ പ്രവേശന പരീക്ഷയിൽ ലഭിച്ച സ്‌കോർ വ്യക്തമാക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 6 വ്യാഴാഴ്ച്ചക്ക് മുൻപ് ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസുകളിലോ നെടുമങ്ങാട് പ്രോജക്ട് ഓഫീസിലോ സമർപ്പിക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പരിശീലനം നൽകുക.