ഉദ്യോഗാർത്ഥികൾക്ക് അവസരം: വിവിധ തസ്തികയിൽ നിയമനം

Share

എറണാകുളം ജില്ലയിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ വാല്യുവേഷൻ ക്യാമ്പിലേക്ക് ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷകൾ ജൂൺ 30ന് രാവിലെ 10ന് നേരിട്ട് മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ യോഗ്യതാ സർട്ടിഫിക്കറ്റുമായി (അസ്സലും, പകർപ്പും) ഹാജരാകേണ്ടതാണ്. ഡിഗ്രി / ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും ആണ് അടിസ്ഥാന യോഗ്യത.
വിശദ വിവരങ്ങൾക്ക്: www.mec.ac.in

ട്രേഡ്‌സ്മാൻ : വിവിധ തസ്തികയിൽ ഒഴിവ്


നെടുമങ്ങാട്, ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ -കാർപ്പെൻഡറി, ടു & ത്രീ വീലർ മെയിന്റനൻസ്, ഇലക്ട്രിക്കൽ, ഫിറ്റിംഗ്, വെൽഡിംഗ്-തസ്തികകളിൽ താത്ക്കാലിക ഒഴിവിലേക്ക് ജൂൺ 27ന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/വിഎച്ച്എസ്ഇ എന്നിവയാണ് യോഗ്യത.

ട്രേഡ്‌സ്മാൻ (ടൂ&ത്രീ വീലർ മെയിന്റനൻസ്) രാവിലെ 9ന്, ട്രേഡ്‌സ്മാൻ(ഇലക്ട്രിക്കൽ) രാവിലെ 10.30ന്, ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) ഉച്ചക്ക് 12ന്, ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ഉച്ചക്ക് 01.30ന്, ട്രേഡ്‌സ്മാൻ (വെൽഡിംഗ്) ഉച്ചക്ക് 02.30ന് എന്നിങ്ങനെയാണ് സമയക്രമം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നീ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് 0472 2812686

ഇടുക്കി മെഡിക്കൽ രംഗത്ത് അവസരം

വാത്തിക്കുടി സാമുഹിക ആരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന ഒ.പിയിലെക്ക് ഡോക്ടറെയും, ഫാര്‍മസിസിസ്റ്റിനെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു .എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത, പ്രായപരിധി 60 വയസ് . ബി.ഫാം,ഡി ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത.പ്രായപരിധി 45 വയസ്സ്. നിര്‍ദിഷ്ട യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 03 ന് രാവിലെ 10.30 ന് മുന്‍പായി വാത്തിക്കുടി സിഎച്ച്സിയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പൂരിപ്പിച്ച അപേക്ഷയുമായി ഹാജരാകണം. ഇന്റര്‍വ്യു സമയം രാവിലെ 11.00 മണി.